കഥയിടം – കഥാശിൽപ്പശാല

Contact us

പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാനകമ്മിറ്റി

✍️ കഥയിടം – കഥാശിൽപ്പശാല ✍️

ഒന്നാംദിന വിശേഷങ്ങൾ, ചിത്രങ്ങൾ

പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാനതല ത്രിദിന കഥാശിൽപ്പശാല – കഥയിടം – പാലക്കാട് എലപ്പുള്ളി അഹല്യാ ക്യാമ്പസിലെ ഹെറിറ്റേജ് വില്ലേജിൽ പ്രമുഖ കഥാകൃത്തും സാഹിത്യകാരനുമായ ശ്രീ.വൈശാഖൻ ഉദ്ഘാടനം ചെയ്തു. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന പ്രസിഡന്റ് ഷാജി എൻ കരുണിന്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടനചടങ്ങിൽ സാഹിത്യ സംഘം ജനറൽ സെക്രട്ടറിയും കേരള സാഹിത്യ അക്കാദമി വൈസ് ചെയർമാനുമായ അശോകൻ ചരുവിൽ ആമുഖഭാഷണം നടത്തി. ശിൽപ്പശാലയുടെ ഡയറക്ടർ ഇ.പി.രാജഗോപാലൻ ക്യാമ്പിന്റെ നടപടിക്രമങ്ങൾ വിശദീകരിച്ചു. പി.വി.കെ. പനയാൽ, ഡോ:സി.പി. ചിത്രഭാനു തുടങ്ങിയവർ സംസാരിച്ചു. എം.ശിവകുമാർ നാടൻ കഥാവതരണം നടത്തിയ ചടങ്ങിൽ സാഹിത്യ സംഘം സംസ്ഥാന ട്രഷറർ ടി.ആർ. അജയൻ സ്വാഗതവും, സംസ്ഥാന സെക്രട്ടറി എം.കെ.മനോഹരൻ കൃതഞ്ജതയും പറഞ്ഞു.

ശിൽപ്പശാലയുടെ ഒന്നാം ദിനത്തിൽ നടന്ന കഥയുടെ വെളിപാടുകളുടെ പ്രദർശനോത്ഘാടനവും രാജേഷ് മേനോൻ രചിച്ച കഥാസമാഹാരമായ ഭാരതഖണ്ഡത്തിന്റെ പ്രകാശനവും ബഹു: കേരള നിയമസഭാ സ്പീക്കർ ശ്രീ.എം.ബി.രാജേഷ് നിർവ്വഹിച്ചു. ഇ.പി.രാജഗോപാലൻ പുസ്തകം ഏറ്റുവാങ്ങി. അശോകൻ ചരുവിൽ അധ്യക്ഷനായ ചടങ്ങിൽ സുഭാഷ്ചന്ദ്രബോസ് സ്വാഗതവും എം.പത്മിനി നന്ദിയും പറഞ്ഞു.

ശിൽപ്പശാലയുടെ വിവിധ സെഷനുകളിൽ , മലയാളകഥാവഴികൾ എന്ന വിഷയത്തിൽ ഡോ:മിനിപ്രസാദ് ക്ലാസെടുക്കുകയും മൊബിൻമോഹൻ, ആർ.ശാന്തകുമാരൻ എന്നിവരും,കഥയും പ്രത്യയശാസ്ത്രവും എന്ന വിഷയത്തിൽ കെ.ഇ.എൻ പ്രഭാഷണം നടത്തുകയും ബഷീർ ചുങ്കത്തറ, കെ.പി.ബാലകൃഷ്ണനും, കഥയും യാഥാർത്ഥ്യവും എന്ന വിഷയത്തിൽ നടന്ന സംവാദത്തിൽ ഡോ: കെ.പി.മോഹനൻ ആമുഖ പ്രഭാഷണവും ശിഹാബുദീൻ പൊയ്ത്തുംകടവ് പ്രഭാഷണവും , എ.ഗോകുലേന്ദ്രൻ, ബീനാ സജീവ് എന്നിവർ പങ്കെടുക്കുകയും ചെയ്തു. ഒ.വി.വിജയൻ രചിച്ച കടൽത്തീരത്ത് എന്ന കഥയുടെ വായന അംബരീഷ് ജി വാസുവും, പ്രസ്തുത കഥയെ ആധാരമാക്കി ഷെറിഗോവിന്ദ് സംവിധാനം ചെയ്ത ലഘുചിത്രത്തിന്റെ പ്രദർശനവും ചർച്ചയും നടന്നു. കരിവെള്ളൂർ മുരളി പ്രഭാഷണം നടത്തി. ഡോ: ജിനേഷ് കുമാർ എരമം മോഡറേറ്ററായ ചർച്ചയിൽ ശ്രീകൃഷ്ണപുരം കൃഷ്ണൻ കുട്ടി, ഡോ:പി.ആർ.ജയശീലൻ തുടങ്ങിയവർ പങ്കെടുത്തു. ക്യാമ്പംഗങ്ങളുടെ രചനകളെക്കുറിച്ചുള്ള ചർച്ചയും നടന്നു.

/ /