പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന ശില്പശാല

Contact us

വിഭജനത്തിനും വിദ്വേഷത്തിനുമെതിരെ പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന ശില്പശാല.
2022മെയ്‌ 11,12തിയതികളിൽ തിരുവനന്തപുരം ഇ എം അക്കാദമിയിൽ

സംഘ പരിവാർ ഭരണത്തെ പുറത്താക്കിയില്ലെങ്കിൽ ഇന്ത്യയ്ക്ക് നിലനിൽപ്പില്ല : സച്ചിദാനന്ദൻ

പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന ശിൽപ്പശാല കേരള സാഹിത്യ അക്കാദമിയുടെ പ്രസിഡന്റ് സച്ചിദാനന്ദൻ ഉദ്ഘാടനം ചെയ്തു. വിദ്വേഷത്തിനും വിഭജനത്തിനുമെതിരെ സാംസ്കാരിക കേരളം എന്ന വിഷയത്തെ കേന്ദ്രീകരിച്ച് ഇ.എം.എസ് അക്കാദമിയിൽ വെച്ചാണ് 250 പ്രതിനിധികളെ പങ്കെടുപ്പിച്ച് ശിൽപ്പശാല സംഘടിപ്പിക്കുന്നത്. ഇന്ത്യൻ സാഹചര്യത്തിൽ വിദ്വേഷവും വിഭജനവും അതിഭീതിതമായ നിലകളിൽ വളർന്നുകൊണ്ടിരിക്കുകയാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ കെ. സച്ചിദാനന്ദൻ പറഞ്ഞു. കഴിഞ്ഞ നൂറു വർഷത്തെ വർഗീയ പ്രചാരണങ്ങളുടെയും വിദ്വേഷ പ്രവർത്തനങ്ങളുടെയും തുടർച്ചയിലാണ് 2014 – ൽ മോഡി അധികാരത്തിൽ എത്തുന്നത്. ഈ ഭരണം ഇന്ത്യയുടെ എല്ലാ ജനാധിപത്യ അടരുകളെയും തകർത്തുകൊണ്ടാണ് മുന്നറിക്കൊണ്ടിരിക്കുന്നത്. ഹിന്ദുരാഷ്ട്ര രൂപീകരണമാണ് മോഡി ഭരണകൂടത്തിന്റെ ലക്ഷ്യം. ആ ലക്ഷ്യത്തിനുവേണ്ടിയാണ് സമൂഹത്തിൽ വിദ്വേഷവും വിഭജനവും അവർ തീവ്രമാക്കിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ഈ ഭരണത്തെ എത്രയും പെട്ടെന്ന് പുറത്താക്കിയില്ലെങ്കിൽ ഇന്ത്യക്ക് നിലനിൽക്കാനാവില്ലെന്ന് സച്ചിദാനന്ദൻ ഓർമ്മിപ്പിച്ചു. പുകസ സംസ്ഥാന പ്രസിഡന്റ് ഷാജി. എൻ. കരുൺ അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി അശോകൻ ചരുവിൽ ശിൽപ്പശാല പരിപ്രേക്ഷ്യം അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് കാരയ്ക്കാമണ്ഡപം വിജയകുമാർ ആശംസകളർപ്പിച്ചു. സ്വാഗതസംഘം ചെയർമാൻ പ്രൊഫ. വി.എൻ. മുരളി സ്വാഗതവും ജനറൽ കൺവീനർ സി അശോകൻ നന്ദിയും പറഞ്ഞു.

ഡോ. സുനിൽ പി ഇളയിടം ‘സ്വാതന്ത്ര്യം – ജനാധിപത്യം – സർഗ്ഗാത്മകത’ എന്ന വിഷയത്തിൽ സംസാരിച്ചു. ടി.ആർ അജയൻ മോഡറേറ്ററായി. വിനോദ് വൈശാഖി സ്വാഗതം പറഞ്ഞു. ഡോ. കെ.എൻ ഗണേഷ് ‘വിദ്വേഷ പ്രചാരകരുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾ’ എന്ന വിഷയത്തിൽ സംസാരിച്ചു. ഡോ. കെ.കെ. സുലേഖ മോഡറേറ്ററായി. വി. രാധാകൃഷ്ണൻ നായർ സ്വാഗതം പറഞ്ഞു. കെ.ഇ.എൻ ‘തള്ളിമാറ്റപ്പെടുന്ന ജനസമൂഹങ്ങൾ’ എന്ന വിഷയത്തിൽ സംസാരിച്ചു. രാവുണ്ണി മോഡറേറ്ററായി. ഉണ്ണികൃഷ്ണൻ പാറയ്ക്കൽ സ്വാഗതം പറഞ്ഞു. പ്രൊഫ. എം.എം. നാരായണൻ ‘ വർഗീയ രാഷ്ട്രീയത്തിന്റെ ചരിത്രവും വർത്തമാനവും’ എന്ന വിഷയത്തിൽ സംസാരിച്ചു. സി. അശോകൻ മോഡറേറ്ററായി. ആർ.ഗിരീഷ് കുമാർ സ്വാഗതം പറഞ്ഞു. വി.എസ്. ബിന്ദു ‘മതരാഷ്ട്രവാദികൾക്ക് മുമ്പാകെ ഇന്ത്യൻ സ്ത്രീ’ എന്ന വിഷയത്തിൽ സംസാരിച്ചു. അഡ്വ. ഡി സുരേഷ്കുമാർ മോഡറേറ്ററായി. ബി.എസ്. ജലജകുമാരി സ്വാഗതം പറഞ്ഞു. എം.എ. ബേബി ‘രാജ്യം നേരിടുന്ന സാംസ്കാരിക പ്രശ്നങ്ങൾ’ എന്ന വിഷയത്തിൽ സംസാരിച്ചു. ഇ.പി. രാജഗോപാലൻ മോഡറേറ്ററായി. ആർ. വിനായകൻ നായർ സ്വാഗതം പറഞ്ഞു.

/ /